ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദനം: മലപ്പുറത്ത് യുവതി തൂങ്ങിമരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം ഒളവട്ടൂർ സ്വദേശി റജില (30) ആണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് കോണമ്പാറ സ്വദേശി അൻവർ ആണ് അറസ്റ്റിലായത്. കൊലപാതകശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
റജിലയുടെ ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അൻവറിന്‍റെ മർദനത്തെ തുടർന്നാണ് റജിലയുടെ ആത്മഹത്യയെന്നാണ് പോലീസിന്‍റെ നിഗമനം. വെള്ളിയാഴ്ചയാണ് റജിലയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
What's Your Reaction?






