കുളുവിൽ മണ്ണിടിച്ചിൽ, വാഹനങ്ങളുടെ മുകളിലേക്ക് മരം വീണു: ആറ് മരണം

വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകൾ അതിനിടയിൽ പെടുകയുമായിരുന്നു.

Mar 30, 2025 - 22:02
Mar 30, 2025 - 22:03
 0  13
കുളുവിൽ മണ്ണിടിച്ചിൽ, വാഹനങ്ങളുടെ മുകളിലേക്ക് മരം വീണു: ആറ് മരണം

ഷിംല ഹിമാചൽപ്രദേശിലെ കുളുവിലെ മണികരനിലുണ്ടായ മണ്ണിടിച്ചിലിൽ ആറുപേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ന് (ഞായറാഴ്ച) വൈകിട്ടാണ് അപകടം. പരിക്കേറ്റ അഞ്ചുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകൾ അതിനിടയിൽ പെടുകയുമായിരുന്നു.

പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഈ മാസം ആദ്യം ഹിമാചൽ പ്രദേശിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘവും കുടുങ്ങിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow