യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്‍റെ വീടിനുനേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു
വാഷിങ്ടൻ: നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഒഹായോയിലുള്ള വസതിക്കുനേരെ അജ്ഞാതൻ ആക്രമണം നടത്തി. വീടിന്റെ ജനൽപാളികൾ തകർത്ത നിലയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ആക്രമണം നടക്കുമ്പോൾ വാൻസോ കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടം ഒഴിവായി. കസ്റ്റഡിയിലെടുത്തയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് കണ്ടെത്താൻ യു.എസ് രഹസ്യാന്വേഷണ വിഭാഗവും പ്രാദേശിക പോലീസും അന്വേഷണം ഊർജിതമാക്കി.
സംഭവത്തിന് പിന്നാലെ വാൻസിന്റെ വീടിനും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ രാഷ്ട്രീയ നേതാക്കൾക്ക് നേരെയുള്ള സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരുന്നത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
What's Your Reaction?