ഡൽഹി: കാനഡയിൽ പുതിയ ഇന്ത്യൻ സ്ഥാനപതി ഉടൻ ചുമതലയേൽക്കും. സ്‌പെയിനിലെ ഇന്ത്യന്‍ അംബാസിഡറായ ദിനേഷ് കെ പട്‌നായിക്കിനാണ് വിദേശകാര്യ മന്ത്രാലയം പുതിയ ചുമതല നല്‍കിയത്. ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് കാനഡയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എത്തുന്നത്.
ഇന്ത്യാ കാനഡ ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി കാനഡയിൽ ഇന്ത്യൻ സ്ഥാനപതിയില്ല. കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെത്തുടർന്ന് 2023 സെപ്റ്റംബറിലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.
1990 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് പട്‌നായിക്. നിലവിൽ സ്പെയനിലെ ഇന്ത്യൻ അംബാസിഡറായി സേവനമനുഷ്ഠിക്കുകയാണ് ദിനേഷ് പട്നായിക്.