'നമുക്കു കോടതിയിൽ കാണാം' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായിക.

കൊച്ചി: ഹസീബ് ഫിലിംസ്, ആൻ്റ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന 'നമുക്കു കോടതിയിൽ കാണാം' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഞായറാഴ്ച്ച പ്രകാശനം ചെയ്തു. പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങളോടെ ഒരുക്കുന്ന ഈ കുടുംബചിത്രം സംവിധാനം ചെയ്യുന്നത് സംജിത് ചന്ദ്രസേനനാണ്.
ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ രണ്ടു ചിത്രങ്ങൾക്കും തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബർ തന്നെയാണ് ഈ ചിത്രത്തിൻ്റേയും തിരക്കഥ രചിച്ചിരിക്കുന്നത്.
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായിക. ജോണി ആൻ്റണി, മണിയൻപിള്ള രാജു, ജാഫർ ഇടുക്കി, സി ജോയ് വർഗീസ്, സുരയൂ, രശ്മി ബോബൻ എന്നീവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.
കൂടാതെ സംവിധായകൻ നിഥിൻ രൺജി പണിക്കരും ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയ രംഗത്തെത്തുന്നു.
വിനായക് ശശികുമാറിൻ്റെ ശാനങ്ങൾക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. മാത്യു വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നിർമ്മാണ നിർവ്വഹണം- നിജിൽ ദിവാകർ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.
പി.ആർ.ഓ- വാഴൂർ ജോസ്.
What's Your Reaction?






