നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന്; വിജ്ഞാപനം 26 ന്

എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഉപതിരഞ്ഞെടുപ്പിൽ ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കാൻ കമ്മീഷൻ തീരുമാനിച്ചു

May 26, 2025 - 10:54
May 26, 2025 - 10:54
 0  9
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന്; വിജ്ഞാപനം 26 ന്
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. ഗസറ്റ് വിജ്ഞാപനം തിങ്കൾ (മേയ് 26) പുറത്തിറക്കും. വോട്ടെണ്ണൽ  ജൂൺ 23 തിങ്കളാഴ്ചയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 2 തിങ്കളാഴ്ചയും നാമനിർദേശ പത്രിക കളുടെ സൂക്ഷ്മ പരിശോധന തീയതി ജൂൺ 3 ചൊവ്വാഴ്ചയും നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 വ്യാഴാഴ്ചയും ആയിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു കേൽക്കർ പറഞ്ഞു.
 
സ്വതന്ത്രവും നീതിയുക്തവും വിശ്വസനീയവുമായ തിരഞ്ഞെടുപ്പുകളുടെ അടിത്തറയിൽ പുതുക്കിയ ശുദ്ധമായ വോട്ടർ പട്ടികയായതിനാൽ അതിന്റെ ഗുണനിലവാരം, ആരോഗ്യം, വിശ്വസ്തത എന്നിവ മെച്ചപ്പെടുത്തുന്നതിൽ തീവ്രവും സുസ്ഥിരവുമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ചീഫ് ഇലക്ഷൻ കമ്മീഷൻ പറഞ്ഞു. 1950 ലെ ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 14-ൽ ഇലക്ഷൻ നിയമങ്ങൾ (ഭേദഗതി) നിയമം 2021 ൽ ഭേദഗതി ചെയ്തതിനുശേഷം, ഒരു വർഷത്തിൽ വോട്ടറായി ചേരുന്നതിന് നാല് യോഗ്യതാ തീയതികൾ എന്ന വ്യവസ്ഥയനുസരിച്ച്, 2025 ഏപ്രിൽ 1 യോഗ്യതാ തീയതിയായി പരാമർശിച്ച് കമ്മീഷൻ ഇലക്ടറൽ റോളിന്റെ പ്രത്യേക സംഗ്രഹ പരിഷ്‌കരണം നടത്തിയിട്ടുണ്ട്. അതിൽ യോഗ്യരായ പൗരന്മാരിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
 
2025 ഏപ്രിൽ 1 യോഗ്യതാ തീയതിയായി വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതിയായി നിശ്ചയിച്ചു. വോട്ടർ പട്ടികകളുടെ പ്രത്യേക സംഗ്രഹ പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷം, വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം 2025 മെയ് 5 ന് നടന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ ലഭിക്കുന്ന അപേക്ഷകളിൽ, അടുത്ത യോഗ്യതാ തീയതിയുമായി ബന്ധപ്പെട്ട്, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെ വോട്ടർ പട്ടിക തുടർച്ചയായി പുതുക്കുന്ന പ്രക്രിയ തുടരും.
 
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഉപതിരഞ്ഞെടുപ്പിൽ ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കാൻ കമ്മീഷൻ തീരുമാനിച്ചു. ആവശ്യത്തിന് ഇവിഎമ്മുകളും വിവിപാറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്, കൂടാതെ ഈ മെഷീനുകളുടെ സഹായത്തോടെ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
 
വോട്ടറുടെ പ്രധാന തിരിച്ചറിയൽ രേഖ ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് (EPIC) ആയിരിക്കും. എന്നിരുന്നാലും, ചുവടെപ്പറയുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖകളും പോളിംഗ് സ്റ്റേഷനിൽ കാണിക്കാവുന്നതാണ്:
 
1      ആധാർ കാർഡ്
 
2      എംജിഎൻആർഇജിഎ ജോബ് കാർഡ്
 
3      ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോയോടുകൂടിയ പാസ്ബുക്കുകൾ
 
4      തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
 
5      ഡ്രൈവിംഗ് ലൈസൻസ്
 
6      പാൻ കാർഡ്
 
7      NPR പ്രകാരം RGI നൽകുന്ന സ്മാർട്ട് കാർഡ്
 
8      ഇന്ത്യൻ പാസ്‌പോർട്ട്
 
9      ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
 
10    കേന്ദ്ര/സംസ്ഥാന സർക്കാരുകൾ/പൊതുമേഖലാ സ്ഥാപനങ്ങൾ/പൊതുമേഖലാ ലിമിറ്റഡ് കമ്പനികൾ എന്നിവ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോയോടുകൂടിയ സർവീസ് ഐഡന്റിറ്റി കാർഡുകൾ
 
11    എംപിമാർ/എംഎൽഎമാർ/എംഎൽസിമാർ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ.
 
12    ഭാരത സർക്കാരിന്റെ മിനിസ്ട്രി ഓഫ് എംപവർമെൻറ് ആൻഡ് സോഷ്യൽ ജസ്റ്റിസ് നൽകുന്ന യൂണിറ്റ് ഡിസെബിലിറ്റി ഐഡി (യു.ഡി. ഐഡി) തുടങ്ങിയ 12 തിരിച്ചറിയൽ രേഖകൾഉപയോഗിക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow