ഡൽഹി സ്ഫോടനം; 10 പേർ എൻഐഎ കസ്റ്റഡിയിൽ

പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്

Nov 13, 2025 - 20:04
Nov 13, 2025 - 20:05
 0
ഡൽഹി സ്ഫോടനം; 10 പേർ എൻഐഎ കസ്റ്റഡിയിൽ
ഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ 10 പേർ കസ്റ്റഡിയില്‍. ജമ്മു കശ്മീരിലെ അനന്തനാഗ്, പുൽവാമ, കുൽഗാം എന്നിവിടങ്ങളിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എൻഎഐയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
 
പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരില്‍ സർക്കാർ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്നാണ് റിപ്പോർട്ടുകൾ. 
 
അതേസമയം സ്ഫോടനത്തിൽ പ്രധാന പ്രതികളിലൊരാളായ ഡോ. ഉമർ നബി തുർക്കി സന്ദർശിച്ചിരുന്നതായി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. മൂന്നു വർഷങ്ങൾക്ക് മുൻപ് ഉമർ നബിയും മറ്റു രണ്ടുപേരും തുർക്കിയിലേക്ക് യാത്ര നടത്തുകയും 14 പേരുമായി കൂടിക്കാഴ്ച നടത്തിയതായുമാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow