ഫ്രാന്‍സില്‍ യേശുക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള അവകാശവാദങ്ങള്‍ തള്ളി വത്തിക്കാന്‍

ഡോസൂളിൽ ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള പ്രചാരണം ആഗോള കത്തോലിക്കാ വിഭാഗത്തിന് അംഗീകരിക്കേണ്ടതില്ലെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്.

Nov 13, 2025 - 20:25
Nov 13, 2025 - 20:25
 0
ഫ്രാന്‍സില്‍ യേശുക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള അവകാശവാദങ്ങള്‍ തള്ളി വത്തിക്കാന്‍

വത്തിക്കാൻ സിറ്റി: ഫ്രാൻസിലെ വടക്കൻ മേഖലയായ നോർമാൻഡിയിലെ ഡോസൂളിൽ യേശുക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള അവകാശവാദങ്ങൾ വത്തിക്കാൻ തള്ളി. ലിയോ മാർപ്പാപ്പയുടെ അംഗീകാരത്തോടെ പുറത്തിറക്കിയ മാർഗനിർദേശത്തിലാണ്, വത്തിക്കാൻ്റെ ഉന്നത മതസിദ്ധാന്ത വിഭാഗം 1970 മുതലുള്ള ഈ അവകാശവാദം തള്ളിയത്.

ഡോസൂളിൽ ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള പ്രചാരണം ആഗോള കത്തോലിക്കാ വിഭാഗത്തിന് അംഗീകരിക്കേണ്ടതില്ലെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. 1970-ൽ ഡോസൂളിൽ യേശുക്രിസ്തു 49 തവണ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഒരു കത്തോലിക്കാ വിശ്വാസിയായ സ്ത്രീ അവകാശപ്പെട്ടത്.

ഡോസൂളിലെ നഗരത്തിലുള്ള കുന്നിൻ മുകളിൽ 25 അടിയോളം വരുന്ന കുരിശ് സ്ഥാപിക്കാനും യേശു ആവശ്യപ്പെട്ടതായി ഈ സ്ത്രീ വിശദീകരിച്ചിരുന്നു. ഈ അവകാശവാദത്തെയാണ് വത്തിക്കാൻ ഇപ്പോൾ നിരാകരിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow