സിറിയയിൽ ഉടൻ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് അഹമ്മദ് അൽ-ഷാറ

സിറിയയിൽ ഭരണഘടന മാറ്റിയെഴുതേണ്ടതുണ്ടെന്നും അതിന് രണ്ടോ മൂന്നോ വർഷം വരെ സമയം എടുത്തേക്കാമെന്നും ഷാറ

Jan 1, 2025 - 02:21
Jan 3, 2025 - 00:57
 0  4
സിറിയയിൽ ഉടൻ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് അഹമ്മദ് അൽ-ഷാറ

ദമാസ്കസ്: സിറിയയിൽ ഉടൻ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും, അടുത്ത തെരഞ്ഞെടുപ്പിന് 4 വർഷം എടുക്കുമെന്നും വിമത നേതാവ് അഹമ്മദ് അൽ-ഷാറ. ഇറാനും റഷ്യയുമായുള്ള ബന്ധം ശക്തമായി തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. തഹ്രീർ അൽ-ഷാമും സഖ്യകക്ഷി വിമതരും മിന്നൽ ആക്രമണത്തിന് ശേഷം സിറിയൻ ഭരകാരിണാധി ബാഷർ അൽ-അസദിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് സൗദി മാധ്യമമായ അൽ അറേബ്യയോട് അൽ ഷാറ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്.

സിറിയയിൽ ഭരണഘടന മാറ്റിയെഴുതേണ്ടതുണ്ടെന്നും അതിന് രണ്ടോ മൂന്നോ വർഷം വരെ സമയം എടുത്തേക്കാമെന്നും ഷാറ ചൂണ്ടിക്കാട്ടി. 2015-ൽ അംഗീകരിച്ച യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ പ്രമേയം സിറിയയിലെ ഒരു രാഷ്ട്രീയ പരിവർത്തനത്തിനായുള്ള രൂപരേഖ നൽകി.

 അതിൽ ഒരു പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കലും യുഎൻ മേൽനോട്ടത്തിലുള്ള തിരഞ്ഞെടുപ്പ് നടത്തലും ഉൾപ്പെടുന്നു. ഈ മാസം ജോർദാനിൽ ചേർന്ന യോഗത്തിൽ അമേരിക്ക, തുർക്കി, യൂറോപ്യൻ യൂണിയൻ, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും സിറിയയിൽ വിമത സംഘടനയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സർക്കാരിന് ആഹ്വാനം ചെയ്തു. മാർച്ച് 1 വരെ രാജ്യത്തെ നയിക്കാൻ ഒരു ഇടക്കാല സർക്കാരിനെ നിയമിച്ചു.

അതേസമയം, നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വരാനിരിക്കുന്ന ഭരണകൂടം അസദിന്റെ കാലത്ത് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുമെന്ന് ഷാറ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ഭരണകൂടം ചെയ്ത കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് സിറിയയ്ക്കെതിരായ ഉപരോധം പുറപ്പെടുവിച്ചത്. അസദ് പോയതിനാൽ ഈ ഉപരോധങ്ങൾ നീക്കംചെയ്യണമെന്നും ഷാറ ആവശ്യപ്പെട്ടതായാണ് വിവരം. 

What's Your Reaction?

like

dislike

love

funny

angry

sad

wow