ഇസ്രായേലിനോട് ആശുപത്രികൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന മേധാവി
ഗാസയിലെ ആശുപത്രികൾ വീണ്ടും യുദ്ധക്കളങ്ങളായി മാറുകയും ആരോഗ്യ സംവിധാനം കടുത്ത ഭീഷണിയിലാകുകയും ചെയ്ത സാഹചര്യത്തിൽ

ഗാസ: ഗാസയിലെ ആശുപത്രികൾ വീണ്ടും യുദ്ധക്കളങ്ങളായി മാറുകയും ആരോഗ്യ സംവിധാനം കടുത്ത ഭീഷണിയിലാകുകയും ചെയ്ത സാഹചര്യത്തിൽ ആശുപത്രികൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന ചീഫ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
ഗാസയിലെ ജനങ്ങൾക്ക് ആരോഗ്യ സംരക്ഷണം ആവശ്യമാണ്. വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രിയുടെ ഡയറക്ടർ ഡോ. ഹുസാം അബു സഫിയയെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രശ്നം വഷളായത്. തുടർന്ന് ഈ മേഖലയിലെ അവസാന ആരോഗ്യ കേന്ദ്രം പ്രവർത്തനരഹിതമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
What's Your Reaction?






