മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെ നടന്നത് ഭീകരാക്രമണമെന്ന് സ്ഥിരീകരണം
പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നെന്ന് പോലീസ് വ്യക്തമാക്കി
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് (സിനഗോഗ്) നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. സിനഗോഗിന് സമീപം ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവമാണ് ഭീകരക്രമണമായി പ്രഖ്യാപിച്ചത്.
ആൾക്കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റിയശേഷം ആരാധനാലയത്തിലേക്ക് കയറാൻ ശ്രമിച്ച പ്രതിയെ ആളുകൾ ചേർന്ന് തടയുകയായിരുന്നു. ഈ ശ്രമത്തിനിടെ മറ്റൊരാൾക്ക് കുത്തേറ്റു.
പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
What's Your Reaction?

