വാഷിങ്ടണ്‍: വിസ നിഷേധിക്കാൻ അമേരിക്ക പുതിയ കാരണങ്ങൾ കൂട്ടിച്ചേർത്തതായി റിപ്പോർട്ട്. ആരോഗ്യകാരണങ്ങളിൽ റിസ്ക് എടുക്കേണ്ടതില്ലെന്ന് എംബസികൾക്കും കോണുസുലാർ ഓഫിസുകൾക്കും ട്രംപ് ഭരണകൂടം കർശന നിർദേശം നൽകിയതായാണ് വിവരം.
പുതിയ തീരുമാനം അനുസരിച്ച് ഹൃദ്രോഗമോ, പ്രമേഹമോ, അമിത വണ്ണമോ ഉണ്ടെങ്കിൽ വിസ നിഷേധിക്കപ്പെടാൻ കാരണമായേക്കാം.പുതിയ മാർഗനിർദേശങ്ങൾ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് പുറത്തിറക്കിയത്. ആരോഗ്യപരിപാലനത്തിനായി നല്ല തുക ചെലവാകുമെന്ന് ഉറപ്പുള്ളവര്‍ക്ക് വിസ അനുവദിക്കേണ്ടെന്നാണ് ഉത്തരവിലുള്ളത്.
അമേരിക്കയില്‍ താമസമാക്കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ നിയന്ത്രണം തിരിച്ചടിയാകും. ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, കാൻസറുകൾ, ദഹന സംബന്ധമായ രോഗങ്ങൾ, കാൻസറുകൾ, ദഹന സംബന്ധമായ പ്രശ്നങ്ങൾ, നാഡികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. മാനസിക ആരോഗ്യ നില ബുദ്ധിമുട്ടുള്ളവർ എന്നിവർക്കാവും വിലക്ക്.
മാത്രമല്ല, അമിത വണ്ണമുള്ളവരെയും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ യുഎസിലേക്ക് കടത്തിവിടു. പകർച്ചവ്യാധികൾക്കായുള്ള പരിശോധന, വാക്സിനേഷൻ, സാംക്രമിക രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി നേരത്തയും പരിശോധിക്കാറുണ്ടായിരുന്നു.