ഇറാൻ്റെ ആണവ വ്യോമകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ

ഇസ്രയേലിൻ്റെ ആക്രമണങ്ങളിൽ ഇതുവരെ 78 പേർ കൊല്ലപ്പെട്ടു

Jun 14, 2025 - 08:32
Jun 14, 2025 - 08:33
 0  13
ഇറാൻ്റെ ആണവ വ്യോമകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ

ടെൽ അവീവ്: ഇറാൻ്റെ ആണവ വ്യോമകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ. ഇന്നലെ പുലർച്ചെ ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേലായിരുന്നു സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. അതിനുശേഷം ഇറാൻ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇറാൻ്റെ ആക്രമണം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യം നൂറിലധികം ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രയേലിൽ ആക്രമണം നടത്തിയ ഇറാൻ, പിന്നീട് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടു.ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെൽഅവീവിലും ജറുസലേമിലും ഇറാൻ്റെ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.

എന്നാൽ വീണ്ടും ഇസ്രയേൽ ആക്രമണം നടത്തിയിരിക്കുകയാണ്. ഇറാൻ്റെ വ്യോമ കേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും ഇന്ന് പുലർച്ചെയാണ് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്. ഇസ്രയേലിൻ്റെ ആക്രമണങ്ങളിൽ ഇതുവരെ 78 പേർ കൊല്ലപ്പെട്ടുവെന്നും 320ഓളം പേർക്ക് പരിക്കേറ്റുവെന്നും ഇറാൻ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.  

What's Your Reaction?

like

dislike

love

funny

angry

sad

wow