വാഷിങ്ടൺ: അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചു പൂട്ടാനുള്ള നടപടികൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ടതായി റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാൻ യുഎസ് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോണിനോട് നിർദ്ദേശിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. വ്യാഴാഴ്ചയാണ് ട്രംപ് ഉത്തരവിൽ ഒപ്പുവച്ചത്.
എന്നാൽ കോൺഗ്രസിന്റെ പിന്തുണയില്ലാതെ ട്രംപിന് തന്നെ വകുപ്പ് പൂർണ്ണമായും അടച്ചുപൂട്ടാൻ കഴിയില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. യുഎസ് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വതന്ത്രമായി തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താമെന്നാണ് ഉത്തരവിൽ പറയുന്നത്.
നിലവിൽ അമേരിക്കയിൽ പ്രൈമറി, സെക്കന്ററി സ്കൂളുകളുടെ 13 ശതമാനം ഫണ്ടിംഗ് നൽകുന്നത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ്. പുതിയ ഉത്തരവ് നിലവിൽ വന്നാൽ ഈ സാമ്പത്തിക സഹായം അവസാനിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.