തിരുവല്ലയിലെ ബവ്റിജസ് ഔട്ട്ലെറ്റില്‍ വന്‍ തീപിടിത്തം; കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു
തിരുവല്ലയിൽനിന്നെത്തിയ ഏഴ് അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്

പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബവ്റിജസ് ഔട്ട്‌ലെറ്റിൽ വൻ തീപിടിത്തം. ഇന്ന് (ചൊവ്വാഴ്ച) രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽനിന്നെത്തിയ ഏഴ് അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഔട്ട്‌ലെറ്റിന്റെ പിൻവശത്ത് നടക്കുന്നുണ്ടായിരുന്ന വെൽഡിങ് പണികളില്‍ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
What's Your Reaction?






