കണ്ണൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്

May 24, 2025 - 22:17
May 24, 2025 - 22:17
 0  14
കണ്ണൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കണ്ണൂര്‍: മണ്ണിടിച്ചിലില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കണ്ണൂര്‍-മുഴപ്പിലങ്ങാട് ചാലക്കുന്നില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിലാണ് തൊഴിലാളി മരിച്ചത്. ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്.

പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മാണപ്രവൃത്തികളാണ് നടന്നുകൊണ്ടിരുന്നത്. കോണ്‍ക്രീറ്റ് പണിയുടെ ആവശ്യങ്ങള്‍ക്കായി കൊണ്ടുവെച്ചിരുന്ന ഇരുമ്പുപാളികള്‍ വയ്ക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മണ്ണിടിഞ്ഞ് ബിയാസ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക് വീഴുകയായിരുന്നു.

കോണ്‍ക്രീറ്റ് പാളികളില്‍നിന്ന് പുറത്തേക്ക് ഉന്തിനിന്ന കമ്പികള്‍ക്ക് മുകളിലേക്കാണ് ബിയാസ് വീണത്. ഇയാളുടെ തലയിലൂടെ ഇരുമ്പുകമ്പികള്‍ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. ബിയാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. സ്ഥലത്ത് കനത്ത മഴ ഉണ്ടായിരുന്നതായും ഈ മഴയിലാണ് മണ്ണിടിഞ്ഞതെന്നുമാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow