യു.എസില്‍ മദ്യപാനം മൂലമുണ്ടാകുന്ന കാന്‍സര്‍ മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
യുഎസില്‍ പ്രതിവര്‍ഷം ഒരു ലക്ഷം കാന്‍സര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്

യു.എസില്‍ മദ്യപാനം മൂലമുണ്ടാകുന്ന കാന്‍സര്‍ മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 1990-കളില്‍ 12,000-ത്തില്‍ താഴെ മരണം മാത്രം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 2021-ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 23,000-ത്തിലധികം പേര്‍ മരിച്ചതായാണ് പഠനത്തില്‍ പറയുന്നത്. 55 വയസ്സും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍ക്കിടയിലാണ് ഈ വര്‍ധനവ് രേഖപ്പെടുത്തിയത്.
സ്തനാര്‍ബുദം, കരള്‍, വന്‍കുടല്‍, തൊണ്ട, വോയ്സ് ബോക്സ്, വായ, അന്നനാളം എന്നീ ശരീരഭാഗങ്ങളെ ബാധിക്കുന്നവ എന്നിങ്ങനെ ഏഴ് തരം കാന്‍സറുകള്‍ മദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. യുഎസില്‍ പ്രതിവര്‍ഷം ഒരു ലക്ഷം കാന്‍സര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമൂലം 20,000 മരണങ്ങള്‍ സംഭവിച്ചതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
What's Your Reaction?






