കരയാതിരിക്കാന്‍ 15 ദിവസം പ്രായമായ കുഞ്ഞിന്റെ വായയില്‍ കല്ല് തിരുകിയ ശേഷം പശതേച്ച് ഒട്ടിച്ച് ഉപേക്ഷിച്ചു; 15 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്

Sep 24, 2025 - 17:18
Sep 24, 2025 - 17:18
 0
കരയാതിരിക്കാന്‍ 15 ദിവസം പ്രായമായ കുഞ്ഞിന്റെ വായയില്‍ കല്ല് തിരുകിയ ശേഷം പശതേച്ച് ഒട്ടിച്ച് ഉപേക്ഷിച്ചു;  15 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ജയ്പൂർ: വനമേഖലയിൽ 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുഞ്ഞിന്‍റെ ചുണ്ടുകൾ പശ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. കുഞ്ഞിന്റെ വായയില്‍ കല്ല് തിരുകിയ നിലയിലായിരുന്നു.
 
രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.  കന്നുകാലികളെ മേയ്ക്കുന്നയാളാണ് വനമേഖലയിൽ കുട്ടിയെ കണ്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 
കന്നുകാലികളെ മേയ്ക്കുന്നയാളാണ് വനമേഖലയിൽ കുട്ടിയെ കണ്ടത്. പാറക്കൂട്ടങ്ങള്‍ക്ക് സമീപം ചെറുതായി അനങ്ങുന്ന രീതിയിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. ഉടൻ തന്നെ ഇയാൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
 
കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. സമീപത്തെ ആശുപത്രികളിൽ നടന്ന പ്രസവങ്ങളുടെ കണക്കെടുക്കുന്നുണ്ട്. വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിലെ ആളുകളെയും ചോദ്യം ചെയ്യുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow