വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച; 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു

വീട്ടിൽ സൂക്ഷിച്ചിരുന്ന 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നു

Sep 24, 2025 - 13:35
Sep 24, 2025 - 13:35
 0
വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച; 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. റിട്ടയേർഡ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗിൽബെർട്ടിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗിൽബെർട്ടും കുടുംബവും സഹോദരിയുടെ വീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. ബുധനാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. വീടിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.

വീടിന്റെ താഴത്തെ നിലയിലാണ് പണം സൂക്ഷിച്ചിരുന്നത്, മുകളിലത്തെ നിലയിലെ മുറിയിൽ സ്വർണവും. രണ്ട് നിലകളിലെയും അലമാരകൾ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow