ഡൽഹി: ഡൽഹിയിയിലെ സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരേ ലൈംഗിക പീഡന പരാതികളുമായി വിദ്യാര്‍ഥിനികള്‍. ഡൽഹി വസന്ത് കുഞ്ചിലെ പ്രധാന ആശ്രമത്തിന്റെ ഡയറക്ടര്‍ ശ്രീ ശര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാര്‍ത്ഥ സാരഥിക്കെതിരെയാണ് പരാതിയുമായി പതിനാറിലധികം പെൺകുട്ടികൾ രംഗത്തെത്തിയിരിക്കുന്നത്.
ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി മുന്നോട്ട് വന്നതിനെ തുടര്‍ന്ന് ലൈംഗിക പീഡനത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 183 പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ 16 ഓളം വിദ്യാർഥികൾ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും പെൺകുട്ടികൾ മൊഴി നൽകി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ (ഇഡബ്ല്യുഎസ്) സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികളെ ഉപദ്രവിച്ചുവെന്നാണ് ആരോപണം.