രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ നന്നായി ഉറങ്ങാം

വൈറസുകളെയും ബാക്ടീരിയകളെയും തിരിച്ചറിയാനുള്ള പ്രതിരോധസംവിധാനത്തിന്റെ കഴിവിനെ സ്വാധീനിക്കുന്നത് മെച്ചപ്പെട്ട ഉറക്കമാണ്

Nov 5, 2025 - 20:16
Nov 5, 2025 - 20:16
 0
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ നന്നായി ഉറങ്ങാം

ഒരൊറ്റ രാത്രിയിലെ ഉറക്കക്കുറവ് പോലും നിങ്ങളുടെ രോഗപ്രതിരോധ കോശങ്ങൾ പ്രവർത്തിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ മെച്ചപ്പെട്ട ഉറക്കം വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്. കൂടാതെ ഉറക്കം കുറയുന്നതോടെ സൈറ്റോകൈനുകളുടെ എണ്ണം രക്തത്തില്‍ കൂടാനും ഇത് ഹൃദ്രോഗം പോലുള്ള ദീര്‍ഘകാല ആരോഗ്യഅപകടങ്ങളിലേക്ക് നയിക്കാനും കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

വൈറസുകളെയും ബാക്ടീരിയകളെയും തിരിച്ചറിയാനുള്ള പ്രതിരോധസംവിധാനത്തിന്റെ കഴിവിനെ സ്വാധീനിക്കുന്നത് മെച്ചപ്പെട്ട ഉറക്കമാണ്. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനുള്ള ഏക പോംവഴി ഉറക്കമാണ്. നഷ്ടപ്പെട്ട ഉറക്കം പുനഃസ്ഥാപിച്ച ശേഷം, രോഗപ്രതിരോധ കോശങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും വീക്കം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ കുറയുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ചുരുക്കം പറഞ്ഞാല്‍, ഉറക്കം നന്നായാല്‍ രോഗം വരാതെ സംരക്ഷിക്കാം. രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക.

ഒരു ഉറക്ക സമയക്രമം പാലിക്കുക. എല്ലാ ദിവസവും ഓരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഉറങ്ങുന്നതിനു മുമ്പ് ബ്രൈറ്റ് ആയ ലൈറ്റുകള്‍ ഓഫ് ചെയ്യുക. ഉറങ്ങുന്നതിന് കുറഞ്ഞത് ആറ് മണിക്കൂര്‍ മുമ്പെങ്കിലും കഫീന്‍ കുറയ്ക്കുക. ഇരുട്ടിയതിനു ശേഷമോ ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പോ അത്താഴം കഴിക്കുക. ഉറങ്ങാന്‍ തണുത്തതും ഇരുണ്ടതുമായ മുറി സജ്ജമാക്കുക. ഉറങ്ങുന്നതിന് മുന്‍പ് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow