സംസ്ഥാനത്ത് വന്‍ വാതകച്ചോര്‍ച്ച ;സുരക്ഷാ നിയന്ത്രണങ്ങള്‍ ശക്തമാക്കി അഗ്നിശമന സേന

Mar 19, 2026 - 14:04
Mar 19, 2026 - 14:04
 0
സംസ്ഥാനത്ത് വന്‍ വാതകച്ചോര്‍ച്ച ;സുരക്ഷാ നിയന്ത്രണങ്ങള്‍ ശക്തമാക്കി അഗ്നിശമന സേന

മണലി-മടവാക്കര റോഡിന് സമീപം കൊച്ചി-സേലം ഗ്യാസ് പൈപ്പലൈനിൽ വൻ വാതകച്ചോർച്ച. പണിക്കെത്തിയ തൊഴിലാളികളുടെ അശ്രദ്ധ മൂലം ഡ്രില്ലിംഗ് നടത്തിയപ്പോൾ ഗ്യാസ് ലൈൻ തുളച്ചതാണ് അപകട കാരണം. 900 ടൺ വാതകം നഷ്ടമായതായാണ് ഫയർഫോഴ്സ് വിലയിരുത്തൽ. പ്രദേശത്ത് സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി. റോഡ് അടച്ചു. വീടുകളിൽ തീ കത്തിക്കുന്നതും വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നതും നിരോധിച്ചു. അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow