മലപ്പുറത്ത് യാത്രാമധ്യേ കാറിന് തീപിടിച്ചു; ആറംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 25, 2026 - 19:39
May 25, 2026 - 19:42
 0
മലപ്പുറത്ത് യാത്രാമധ്യേ കാറിന് തീപിടിച്ചു; ആറംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ കൂമ്പാറ-കക്കാടം പൊയിൽ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കരുളായി സ്വദേശികളായ ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് പൂർണ്ണമായും കത്തിനശിച്ചത്. നിലമ്പൂരിൽ നിന്നും കക്കാടം പൊയിലിലേക്ക് യാത്ര ചെയ്യുന്നതിനിടെ പീടികപ്പാറക്കും കള്ളിപ്പാറക്കും ഇടയിൽ വെച്ചായിരുന്നു അപകടം. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാർ ഉടൻ തന്നെ കുടുംബത്തിന് മുന്നറിയിപ്പ് നൽകുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ കുടുംബാംഗങ്ങൾ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കുള്ളിൽ തന്നെ തീ പടർന്ന് പിടിക്കുകയും കാർ പൂർണ്ണമായി കത്തിയമരുകയും ചെയ്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭ്യമായിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow