അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം തടവ്

May 25, 2026 - 19:30
May 25, 2026 - 19:30
 0
അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം തടവ്

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക വിധിയുമായി ഹൈക്കോടതി. വിചാരണക്കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച 12 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ജീവപര്യന്തമായി ഉയർത്തിയത്. അതേസമയം, കേസിൽ മറ്റൊരാൾക്ക് ഒരു വർഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി, ഈ വകുപ്പുകൾ ഒഴിവാക്കിയ വിചാരണക്കോടതി വിധി റദ്ദാക്കി. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന സർക്കാരിന്റെയും മധുവിന്റെ കുടുംബത്തിന്റെയും ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്.

കേസിലെ ഒന്നാം പ്രതിയായ ഹുസൈനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി, നാലും പതിനൊന്നും പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ശരിവെക്കുകയും ചെയ്തു. വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയിലാണ് ഹൈക്കോടതി ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow