സുരേഷ് ​ഗോപിയുടെ പുലിപ്പല്ല് മാല കേസ്; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തൃശ്ശൂരിലെ പൊതു ചടങ്ങിൽ സുരേഷ് ഗോപി പുലിപ്പല്ലുളള മാല അണിഞ്ഞ് പങ്കെടുത്തു എന്നാണ് പരാതി

Jul 21, 2025 - 10:52
Jul 21, 2025 - 10:53
 0  10
സുരേഷ് ​ഗോപിയുടെ പുലിപ്പല്ല് മാല കേസ്; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട പരാതിയിൽ പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് എഎ മുഹമ്മദ് ഹാഷിമിന്റെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. 
 
പരാതിക്കാരൻ പട്ടിക്കാട് റെയിഞ്ച് ഓഫീസർക്ക് മുന്നിൽ ഹാജരായി മൊഴി നൽകുമെന്നാണ് പുറത്തുവരുന്ന വിവരം. തൃശ്ശൂരിലെ പൊതു ചടങ്ങിൽ സുരേഷ് ഗോപി പുലിപ്പല്ലുളള മാല അണിഞ്ഞ് പങ്കെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്.
 
പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം. ജൂൺ 16ന് ആയിരുന്നു സംസ്ഥാന പോലീസ് മേധാവിക്ക് ഹാഷിം പരാതി നൽകിയത്.  റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിനു പിന്നാലെയായിരുന്നു സുരേഷ് ഗോപിക്കെതിരേയും പരാതി ഉയർന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow