മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെത്തി; വടക്കൻ പറവൂരിലെ ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടീസ്
കൊച്ചി: എറണാകുളം വടക്കൻ പറവൂരിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെത്തിയ സംഭവത്തിൽ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.
കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ 'ചായ പീടിക' എന്ന ഹോട്ടലിനെതിരെയാണ് നടപടി. പറയക്കാട് സ്വദേശി ഓൺലൈനായി ഓർഡർ ചെയ്ത മുട്ടക്കറിയിൽ ഭക്ഷണം പകുതിയോളം കഴിച്ച ശേഷമാണ് ഒച്ചിനെ കണ്ടെത്തിയത്. പാതി വേവിച്ച നിലയിലായിരുന്നുവെന്നാണ് പരാതി.
ബില്ലിന്റെയും ഭക്ഷണത്തിന്റെയും ചിത്രങ്ങൾ സഹിതം ഉപഭോക്താവ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ പരാതി നൽകി. തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. പരിശോധനയ്ക്ക് പിന്നാലെ ഹോട്ടൽ അടച്ചുപൂട്ടാൻ അധികൃതർ നോട്ടീസ് നൽകുകയായിരുന്നു.
What's Your Reaction?



