സ്വതന്ത്രമായി ജീവിക്കാൻ വീട്ടുകാർ അനുവദിക്കുന്നില്ല; തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു

പ്രജിൻ ജോസ് വെള്ളറട പൊലീസിൽ കീഴടങ്ങി

Feb 6, 2025 - 11:18
Feb 7, 2025 - 10:26
 0  9
സ്വതന്ത്രമായി ജീവിക്കാൻ വീട്ടുകാർ അനുവദിക്കുന്നില്ല; തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു. വെള്ളറട കിളിയൂർ സ്വദേശി പ്രജിനാണ് അച്ഛൻ ജോസ് (70) നെ കൊലപ്പെടുത്തിയത്. മകൻ പ്രജിൻ ജോസ് വെള്ളറട പൊലീസിൽ കീഴടങ്ങി. ഇയാൾ മെഡിക്കൽ വിദ്യാർഥി ആയിരുന്നു. ചൈനയിൽ  എംബിബിഎസ് പഠിച്ചിരുന്ന പ്രജിൻ കോവിഡിനെ തുടർന്ന് പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് വരികയായിരുന്നു.

സ്വതന്ത്രമായി ജീവിക്കാൻ വീട്ടുകാർ അനുവദിക്കുന്നില്ലെന്നാണ് പ്രതിയുടെ മൊഴി. സംഭവം നടന്ന സമയം അമ്മ സുഷമ കുമാരിയും വീട്ടിലുണ്ടായിരുന്നു. കൃത്യം നടക്കുന്നത് കണ്ട ഇവർ ബോധരഹിതയായി വീഴുകയായിരുന്നു. ബോധരഹിതയായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അതെ സമയം അറസ്റ്റിലായ മകന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലിസ് പറയുന്നത്. പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും സ്വബോധത്തോടെയാണ് കൃത്യം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow