ലോഡ്ജിലേക്ക് വിളിച്ചുവരുത്തി, 'എന്നെ പീഡിപ്പിക്കാന്‍ അമ്മ കൂട്ടുനിന്നു'; പത്തനംതിട്ടയില്‍ 13കാരിയുടെ വെളിപ്പടുത്തല്‍

Feb 13, 2025 - 21:44
Feb 13, 2025 - 21:44
 0  6
ലോഡ്ജിലേക്ക് വിളിച്ചുവരുത്തി, 'എന്നെ പീഡിപ്പിക്കാന്‍ അമ്മ കൂട്ടുനിന്നു'; പത്തനംതിട്ടയില്‍ 13കാരിയുടെ വെളിപ്പടുത്തല്‍

പത്തനംതിട്ട: 13കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. ലോഡ്ജില്‍ വെച്ച് അമ്മയുടെ കൂടെ വന്ന തന്നെ ജയ്മോൻ അമ്മയുടെ മുന്നിൽ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് കുട്ടി മൊഴി നല്‍കി. ജയ്മോന് കുട്ടിയെ പീഡിപ്പിക്കാനുളള അവസരത്തിനായി അമ്മ ശ്രമിച്ചിരുന്നെന്നും കുട്ടി പറഞ്ഞു. അമ്മയുടെ മുന്നിൽ വെച്ചാണ് മകളെ പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നല്‍കി. 

റാന്നി അങ്ങാടി സ്വദേശി ജയ്മോനാണ് പ്രതി. ജയ്മോൻ 11 കേസുകളിൽ പ്രതിയും മലപ്പുറം കാളികാവിലെ കൊലക്കേസിൽ ഒളിവിൽ കഴിയുന്നയാളുമാണ്. ജയ്മോൻ കൊലക്കേസിൽ ജയിലിൽ കഴിയുന്ന കാലത്ത് കുട്ടിയുടെ അമ്മയുടെ സഹോദരനുമായി അടുപ്പത്തിലാകുകയായിരുന്നു. അങ്ങനെയാണ് കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടത്. തുടർന്ന്, പെൺകുട്ടിയുടെ അമ്മ ഭർത്താവിനെ ഉപേക്ഷിച്ച് ജയ്മോനുമായി അടുപ്പത്തിലാകുകയായിരുന്നു.

ജയ്മോൻ ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം പെൺകുട്ടിയെയും അമ്മയെയും പത്തനംതിട്ടയിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അധ്യാപകർ വഴി പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കാണ് മൊഴി നൽകിയത്. തുടർന്ന്, പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. കേസെടുത്തതോടെ ഒളിവിൽ പോയ പെൺകുട്ടിയുടെ അമ്മയെയും ജയ്മോനെയും മംഗലാപുരത്തുനിന്നാണ് പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow