നഴ്സുമാരെ വിളിക്കുന്നു... നൂറിലധികം ഒഴിവുകള്‍, ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Feb 8, 2025 - 20:04
Feb 8, 2025 - 20:04
 0  5
നഴ്സുമാരെ വിളിക്കുന്നു... നൂറിലധികം ഒഴിവുകള്‍, ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ദുബായ്: നഴ്സുമാരെ... യുഎഇ വിളിക്കുന്നു. അ​ബുദാ​ബി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​രോ​ഗ്യസേ​വ​ന​മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തിലേക്കാണ് നഴ്സുമാര്‍ക്ക് അവസരം. 100ല​ധി​കം സ്റ്റാ​ഫ് ന​ഴ്സ് ഒ​ഴി​വു​ക​ളി​ലേ​ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നോ​ര്‍ക്ക റൂ​ട്ട്സ് വ​ഴിയാണ് അ​പേ​ക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്കാണ് അവസരം. അപേക്ഷ അയക്കേണ്ട അവസാനതീയതി ഫെബ്രുവരി 18 ആണ്.

5,000 ദി​ര്‍ഹം ശ​മ്പ​ള​വും ഷെയേര്‍‍ഡ് ബാ​ച്ചി​ല​ർ താ​മ​സം, സൗ​ജ​ന്യഭ​ക്ഷ​ണം അ​ല്ലെ​ങ്കി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം, ആ​രോ​ഗ്യഇ​ൻ​ഷു​റ​ൻ​സ്, അ​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍, ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന​ടി​ക്ക​റ്റ് എന്നീ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കും. സൈ​ക്കി​ൾ റോ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ല്‍ പ​ര​മാ​വ​ധി 120 ദി​വ​സം വ​രെ ജോ​ലി​യും 28 ദി​വ​സ​ത്തെ അ​വ​ധി​യും ല​ഭി​ക്കും. ന​ഴ്സി​ങ്ങി​ല്‍ ബിഎ​സ്​​സി, പോ​സ്റ്റ് ബിഎ​സ്‍സി ബി​രു​ദ​വും എ​മ​ര്‍ജ​ന്‍സി/​കാ​ഷ്വാ​ലി​റ്റി അ​ല്ലെ​ങ്കി​ല്‍ ഐസിയു സ്പെ​ഷാ​ലി​റ്റി​യി​ല്‍ ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം, ബിഎ​ൽഎ​സ് (ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട്), എസിഎല്‍എ​സ് (അ​ഡ്വാ​ൻ​സ്ഡ് കാ​ർ​ഡി​യോ​വാ​സ്കു​ല​ർ ലൈ​ഫ് സ​പ്പോ​ർ​ട്ട്), മെ​ഡി​ക്ക​ൽ ന​ഴ്സി​ങ്​ പ്രാ​ക്ടി​സി​ങ്​ യോ​ഗ്യ​ത​ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

വി​ശ​ദമായ ബ​യോ​ഡേ​റ്റ​യും വി​ദ്യാ​ഭ്യാ​സം, പ്ര​വൃ​ത്തി​പ​രി​ച​യം, പാ​സ്​​പോ​ര്‍ട്ട് എ​ന്നി​വ​യു​ടെ പ​ക​ര്‍പ്പു​ക​ള്‍ സ​ഹി​തം www.norkaroots.org, www.nifl.norkaroots.org എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ വ​ഴി അപേക്ഷിക്കണമെന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ അ​ജി​ത് കോ​ള​ശ്ശേ​രി അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 0471-2770536, 539, 540, 577 എ​ന്നീ ന​മ്പ​റു​ക​ളി​ലോ (ഓ​ഫി​സ് സ​മ​യ​ത്ത്, പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ല്‍) നോ​ര്‍ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍നി​ന്ന്) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്ന്, മി​സ്ഡ് കാ​ള്‍ സ​ർ​വീസ്) ബ​ന്ധ​പ്പെ​ടാവുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow