കുടുംബ വഴക്ക്; ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു
ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

പാലക്കാട്: പാലക്കാട് ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. കുടുംബ പ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കത്തിലാണ് ഭാര്യക്ക് കുത്തേറ്റത്. തോലന്നൂർ സ്വദേശി ചന്ദ്രികയാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഭർത്താവ് രാജനാണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാൾ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീടിനകത്ത് വച്ച് പരസ്പരം വഴക്കുണ്ടാക്കുന്നതിനിടെ രാജൻ ചന്ദ്രികയെ കത്തി കൊണ്ട് കുത്തുകയായിരുന്നു.
ചന്ദ്രികയെ കുത്തിയതിനു ശേഷം രാജന്‍ സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം. വീടിന്‍റെ മുകൾ നിലയിൽ താമസിക്കുന്ന മകൾ ശബ്ദം കേട്ട് താഴെ വന്ന് നോക്കിയപ്പോഴാണ് സംഭവം കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രികയെ രക്ഷിക്കാനായില്ല.
What's Your Reaction?






