എസ്. ജാനകിക്ക് അന്ത്യാഞ്ജലി; മൈസൂരിൽ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു

Jul 12, 2026 - 17:31
Jul 12, 2026 - 17:31
 0
എസ്. ജാനകിക്ക് അന്ത്യാഞ്ജലി; മൈസൂരിൽ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു

മൈസൂരു: സംഗീതലോകത്തിന്റെ ഇതിഹാസ ഗായിക എസ്. ജാനകിക്ക് (88) ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് മണിക്കൂറുകളോളം പൊതുദർശനം നടന്നു. സിനിമ, രാഷ്ട്രീയം, സംഗീതം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരും ആരാധകരും പ്രിയഗായികയെ അവസാനമായി കാണാൻ എത്തി.

വൈകിട്ട് 4.30ഓടെ പൊതുദർശനം അവസാനിപ്പിച്ച ശേഷം മൃതദേഹം കനിയനഹുണ്ഡി ഫാംഹൗസിലേക്ക് കൊണ്ടുപോയി. അവിടെയും നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു.

മൈസൂരിൽ തന്നെ സംസ്കരിക്കണമെന്നത് എസ്. ജാനകിയുടെ ആഗ്രഹമായിരുന്നു. ചെറുമകൾ അപ്സര വൈദ്യുലയാണ് അന്ത്യകർമങ്ങൾ നിർവഹിക്കുന്നത്.

ഞായറാഴ്ച രാത്രി 7.30നായിരുന്നു എസ്. ജാനകിയുടെ അന്ത്യം. മൈസൂരിലെ വസതിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകമകനും നർത്തകനുമായ മുരളീകൃഷ്ണ ഈ വർഷം ജനുവരിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. അതിനുശേഷം ചെറുമകൾ അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു എസ്. ജാനകിയുടെ താമസം.

What's Your Reaction?

like

dislike

love

funny

angry

sad

wow