മന്ത്രിയുടെ തലയിൽ ചൂട് പായസംവീണു; ഉദ്ഘാടന ചടങ്ങിനിടെ അപ്രതീക്ഷിത സംഭവം
കൊല്ലം: പ്രിയദർശിനി പദ്ധതിയുടെ കൊല്ലം മണ്ഡലതല ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ബസിനുള്ളിൽ വച്ചായിരുന്നു പായസ വിതരണം. വിതരണം പുരോഗമിക്കുന്നതിനിടെ അബദ്ധത്തിൽ ചൂട് പായസം മന്ത്രിയുടെ തലയിൽ വീഴുകയായിരുന്നു. പിന്നാലെ മന്ത്രി നിലവിളിയോടെ സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റു.
സംഭവം കണ്ടയുടൻ ഒപ്പമുണ്ടായിരുന്നവർ ഷാളും മറ്റ് തുണികളും ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും വൃത്തിയാക്കി. ഇതിനിടെ മന്ത്രി ദേഷ്യപ്പെടുകയും ചെയ്തു. തുടർന്ന് ചിന്നക്കടവ് വരെ ബസിൽ യാത്ര ചെയ്ത ശേഷം മന്ത്രി മടങ്ങി.
What's Your Reaction?



