സിഎംആർഎൽ-എക്സാലോജിക് കേസ്: ഷിബി എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
സിഎംആർഎല്ലിന്റെ ഡയറക്ടറാണ് ഷിബി എസ് കർത്ത. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ നിപുണയുടെ പ്രധാന ചുമതലയും ഷിബി എസ് കർത്തയാണ് വഹിക്കുന്നത്. നേരത്തെ നിപുണയുടെ ഓഫീസുകളിലും ഇഡി പരിശോധന നടത്തിയിരുന്നു.
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെയാണ് ഷിബി എസ് കർത്തയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
What's Your Reaction?



