വാണിജ്യ എല്‍പിജി വിതരണം ;തിരിമറി നടത്തിയാല്‍ ലൈസന്‍സ് പോകും,സമരം ചെയ്യാന്‍ ഹോട്ടലുടമകളും

Apr 1, 2026 - 22:08
Apr 1, 2026 - 22:08
 0
വാണിജ്യ എല്‍പിജി വിതരണം ;തിരിമറി നടത്തിയാല്‍ ലൈസന്‍സ് പോകും,സമരം ചെയ്യാന്‍ ഹോട്ടലുടമകളും

തിരുവനന്തപുരം ∙ വാണിജ്യ എൽപിജിയുടെ വിതരണത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തിയിട്ടും ഗ്യാസ് ഏജൻസികളിൽ നിന്നുള്ള വിതരണത്തിൽ വീഴ്ച ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ കെ.ഹിമ അറിയിച്ചു. 

ഏതെങ്കിലും വിഭാഗത്തിന് അനുവദിച്ച എൽപിജി ബിൽ അടിച്ച ശേഷം മറ്റേതെങ്കിലും വിഭാഗത്തിനു വിതരണം ചെയ്യുന്നതായി കണ്ടെത്തിയാലോ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നതിലും കൂടുതൽ വില ഈടാക്കിയാലോ ഗ്യാസ് ഏജൻസികൾക്കെതിരെ അവശ്യ സാധന നിയമവും എൽപിജി വിതരണ നിയന്ത്രണ ഉത്തരവും അനുസരിച്ച് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. 

കൂടാതെ ഡിസിപ്ലിൻ ഗൈഡൻസിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് റദ്ദാക്കൽ അടക്കം നടപടി സ്വീകരിക്കുന്നതിന് എണ്ണക്കമ്പനികൾക്ക് ശുപാർശ ചെയ്യുമെന്നും കമ്മിഷണർ വ്യക്തമാക്കി.

സാഹചര്യം മെച്ചപ്പെട്ടതിനാൽ അവശ്യ മേഖലകളിലേക്കു 100% വാണിജ്യ എൽപിജി വിതരണത്തിനും ഹോട്ടൽ, റസ്റ്ററന്റ് ഉൾപ്പെടെയുള്ള മേഖലകളിൽ ആവശ്യകതയുടെ 62% മുതൽ 66% വരെ വാണിജ്യ എൽപിജി വിതരണത്തിനും നിർദേശം നൽകിയിട്ടുണ്ട്.  ഗ്യാസ് ഏജൻസികളിൽ നിന്ന് ഈ അളവ് ലഭിക്കുന്നില്ലെന്നു പരാതി ഉയരുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow