രാമക്ഷേത്ര സംഭാവനക്കൊള്ള: ട്രസ്റ്റിൽ വൻ അഴിച്ചുപണിക്ക് ആർഎസ്എസ്; പ്രതിപക്ഷത്തിന് വിലക്കേർപ്പെടുത്തി യുപി സർക്കാർ
ലക്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളക്കേസിൽ അറസ്റ്റിലായ എട്ടുപേരിൽ ആറുപേരും വാരണാസി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരേ സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. സംഭാവനപ്പണം എണ്ണുന്നതിനായി എസ്ബിഐയാണ് ഇവരെ നിയോഗിച്ചത്. എന്നാൽ ഈ ക്രമക്കേടിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഏജൻസിയുടെ വാദം.
അതിനിടെ, സംഭവത്തെക്കുറിച്ച് ആർഎസ്എസ് ക്ഷേത്ര പ്രചാരക് അനിൽ കുമാർ തയാറാക്കിയ നിർണായക റിപ്പോർട്ട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കൈമാറി. ഭക്തരുടെ വികാരങ്ങളെയും ക്ഷേത്ര സുരക്ഷയെയും ബാധിക്കുന്ന വിഷയമാണിതെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ക്ഷേത്ര ട്രസ്റ്റിൽ പുതിയ സന്യാസിമാരെ ഉൾപ്പെടുത്തി വൻ അഴിച്ചുപണിക്ക് ആർഎസ്എസ് ഒരുങ്ങുന്നതായാണ് സൂചന.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭാവനക്കൊള്ള വിഷയം തിരിച്ചടിയാകുമെന്ന ഭയത്താൽ ഉത്തർപ്രദേശ് സർക്കാർ അയോധ്യയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. പ്രതിപക്ഷ നേതാക്കൾക്ക് ക്ഷേത്രത്തിൽ കർശന വിലക്കുണ്ട്. കഴിഞ്ഞദിവസം ക്ഷേത്ര സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാക്കളായ അജയ് റായ്, പിസിസി അധ്യക്ഷൻ ഉജ്ജ്വൽ രമൺ സിങ്, എംപി എ.പി. ഗൗതം, മുൻ രാജ്യസഭാംഗം ഗൗരവ് തിവാരി എന്നിവരെ പോലീസ് തടഞ്ഞു. സർക്കാരിന്റേത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു.
ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട് അന്വേഷിക്കാൻ ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഐജി കിരൺ എസ്, ധനകാര്യ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തെ (SIT) യുപി സർക്കാർ നിയോഗിച്ചിട്ടുണ്ട്. ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട് അന്വേഷിക്കാൻ ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഐജി കിരൺ എസ്, ധനകാര്യ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തെ (SIT) യുപി സർക്കാർ നിയോഗിച്ചിട്ടുണ്ട്.
What's Your Reaction?



