തങ്ങളെ എൻകൗണ്ടർ ചെയ്യാൻ മധ്യപ്രദേശ് പോലീസ് പിന്തുടരുന്നു; ഭീഷണിയുണ്ടെന്ന് കുംഭമേള വൈറൽ താരം മൊണാലിസയും ഫർമാനും

Jul 1, 2026 - 15:30
Jul 1, 2026 - 15:32
 0
തങ്ങളെ എൻകൗണ്ടർ ചെയ്യാൻ മധ്യപ്രദേശ്    പോലീസ്  പിന്തുടരുന്നു; ഭീഷണിയുണ്ടെന്ന് കുംഭമേള വൈറൽ താരം മൊണാലിസയും ഫർമാനും

കൊച്ചി: കുംഭമേള ചിത്രങ്ങളിലൂടെ വൈറലായ മൊണാലിസയും ഭർത്താവ് ഫർമാനും തങ്ങൾക്ക് നേരെ കടുത്ത ജീവഹാനിയുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത്. മധ്യപ്രദേശ് പോലീസ് ഇപ്പോഴും തങ്ങളെ പിന്തുടരുകയാണെന്നും ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതായും ദമ്പതികൾ ആരോപിച്ചു. ഭയം കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും തങ്ങളെ എൻകൗണ്ടർ ചെയ്യാൻ സാധ്യതയുണ്ടെന്നും ഇവർ ആശങ്കപ്പെടുന്നു.

തങ്ങളെ വെടിവെച്ചുകൊല്ലുമെന്ന് നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്ന് മൊണാലിസ പറഞ്ഞു. ഒരു ഭീകരവാദിയെയാണ് വിവാഹം കഴിച്ചതെന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചാരണമാണ് നടക്കുന്നത്. ജീവനൊടുക്കുന്നതിനെക്കുറിച്ച് പോലും പലപ്പോഴും ചിന്തിച്ചുപോയതായും, പ്രണയിച്ച് വിവാഹം കഴിച്ചതിന് എന്തിനാണ് ഇത്രമാത്രം ദ്രോഹിക്കുന്നതെന്നും മൊണാലിസ ചോദിക്കുന്നു. വീട്ടുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അമ്മ ഫോൺ എടുക്കാൻ തയ്യാറായിട്ടില്ല.

ഇതൊരു 'ലവ് ജിഹാദ്' ആണെന്ന് സ്ഥാപിക്കാനാണ് ചിലരുടെ ശ്രമമെന്ന് ഫർമാൻ ആരോപിച്ചു. കോടതിയിൽ എത്തുന്നതിന് മുൻപ് തങ്ങളെ വധിക്കാൻ പദ്ധതിയുണ്ടെന്നും, മൊണാലിസയെ കൊലപ്പെടുത്തിയ ശേഷം കുറ്റം തന്റെ തലയിൽ കെട്ടിവെക്കുമെന്നാണ് ഭയമെന്നും അദ്ദേഹം പ്രതികരിച്ചു. വിവാഹ ദിവസം വരെ മൊണാലിസയുടെ പിതാവ് തങ്ങൾക്കൊപ്പമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഫർമാനെതിരെ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തി വ്യാജ പരാതി നൽകുകയായിരുന്നു. മുൻകൂർ ജാമ്യവും പ്രൊട്ടക്ഷൻ ഓർഡറും ഉണ്ടായിട്ടും മധ്യപ്രദേശ് പോലീസ് തങ്ങളെ പിടികൂടാൻ കേരളത്തിൽ വരെയെത്തി. നിലവിൽ ബാങ്ക് അക്കൗണ്ടിലുള്ള പണം മൊണാലിസയുടെ പിതാവ് എടിഎം വഴി പിൻവലിച്ചെന്നും, ജോലിയോ വീടോ ഇല്ലാതെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നും ദമ്പതികൾ വ്യക്തമാക്കി. നിലവിൽ ഇൻഡോർ, ജബൽപൂർ കോടതികളിൽ ഇവർ പരാതി നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow