മദ്യപിച്ച് ഉപദ്രവിച്ച ഭർത്താവിനെ ഇലക്ട്രിക് വയർ ഉപയോഗിച്ച് കൊലപ്പെടുത്തി ഭാര്യ; ബീഡിൽ യുവതി അറസ്റ്റിൽ

Jul 1, 2026 - 01:48
Jul 1, 2026 - 01:48
 0
മദ്യപിച്ച് ഉപദ്രവിച്ച ഭർത്താവിനെ ഇലക്ട്രിക് വയർ ഉപയോഗിച്ച് കൊലപ്പെടുത്തി ഭാര്യ; ബീഡിൽ യുവതി അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മദ്യപാനിയായ ഭർത്താവിനെ ഇലക്ട്രിക്കൽ വയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ഷരീഫ് പത്താനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ നസ്രീൻ പത്താനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് വരുത്തിത്തീർക്കാനായിരുന്നു നസ്രീന്റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അന്വേഷണത്തിനിടെ നടത്തിയ ചോദ്യം ചെയ്യലിൽ യുവതിയുടെ മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതോടെ സത്യം പുറത്തുവന്നു.

മദ്യപിച്ച് സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് നസ്രീൻ പൊലീസിന് നൽകിയ മൊഴി. ഒടുവിൽ ഇലക്ട്രിക് വയർ ഉപയോഗിച്ച് ഷരീഫിന്റെ കഴുത്തിൽ കുരുക്കിയാണ് കൊല നടത്തിയതെന്ന് യുവതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow