ഡൽഹി: ഇന്ത്യൻ റെയിൽവേ യാത്രാനിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. യാത്രാനിരക്കുകളിൽ വരുത്തിയ പുതിയ പരിഷ്കാരങ്ങൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. 215 കിലോമീറ്ററിന് മുകളിലുള്ള ഓർഡിനറി ക്ലാസ് ടിക്കറ്റുകളുടെ നിരക്ക് കിലോമീറ്ററിന് ഒരു പൈസ എന്ന നിരക്കിലാണ് കൂട്ടിയിരിക്കുന്നത്.
മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ നോൺ-എസി, എസി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പൈസയാണ് വർദ്ധിപ്പിച്ചത്. പ്രതിവർഷ വരുമാനം 600 കോടി രൂപയാക്കി ഉയർത്താൻ ലക്ഷ്യം വെച്ചാണ് ടിക്കറ്റ് വർധന നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്ര റെയിൽ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നതോടെ എസി നോൺ എസി കോച്ചുകളിൽ 500 കിലോമീറ്റർ സഞ്ചരിക്കാൻ 10 രൂപ അധികമായി നൽകേണ്ടിവരും. അതേസമയം 215 കിലോമീറ്ററില്‍ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വര്‍ധനയില്ല. എന്നാൽ സബർബൻ, സീസൺ ടിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിച്ചിട്ടില്ല.