അകന്നു കഴിയുകയായിരുന്ന ഭാര്യയുടെ നഗ്‌നചിത്രം വാട്ട്‌സ്ആപ്പ് ഡിപിയാക്കി; യുവാവ് അറസ്റ്റിൽ

പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി

Oct 12, 2025 - 18:22
Oct 12, 2025 - 18:22
 0
അകന്നു കഴിയുകയായിരുന്ന ഭാര്യയുടെ നഗ്‌നചിത്രം വാട്ട്‌സ്ആപ്പ് ഡിപിയാക്കി; യുവാവ് അറസ്റ്റിൽ

പെരുമ്പാവൂർ: അകന്നു കഴിയുകയായിരുന്ന ഭാര്യയുടെ നഗ്‌നചിത്രം വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ഡിപിയായി വെച്ച് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ 26 വയസുകാരനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഭാര്യയോടുള്ള വൈരാഗ്യമാണ് ഈ കൃത്യം ചെയ്യാൻ യുവാവിനെ പ്രേരിപ്പിച്ചത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാൾക്കൊപ്പമുള്ള വിഡിയോ കോൾ ചെയ്യുന്നതിനിടെ ഒളിഞ്ഞുനിന്ന് ചിത്രം പകർത്തിയതാണെന്നുമാണ് യുവാവ് പോലീസിന് മൊഴി നൽകിയത്.

ഇൻസ്‌പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow