എസ്.എസ്.എല്‍.സി. പരീക്ഷാഫലം നാളെ; ഫലം അറിയാന്‍ വെബ്സൈറ്റുകള്‍ ഇവ

വൈകിട്ട് മൂന്ന് മണിയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക

May 8, 2025 - 11:08
May 8, 2025 - 11:42
 0  13
എസ്.എസ്.എല്‍.സി. പരീക്ഷാഫലം നാളെ; ഫലം അറിയാന്‍ വെബ്സൈറ്റുകള്‍ ഇവ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ (മെയ് 9) പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് മൂന്ന് മണിയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്.എസ്.എല്‍.സി. ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.

sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്.എസ്.എല്‍.സി. പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെ വിവരങ്ങൾ ഈ വർഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ടാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow