കോട്ടയം: എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യ പിൻമാറ്റത്തില്‍ വിശദീകരണവുമായി എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. സാമുദായിക ഐക്യം അടഞ്ഞ അധ്യായമെന്നും പിന്മാറ്റത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
NSS – SNDP ഐക്യ നീക്കത്തിൽ നിന്ന് പിന്മാറാൻ മറ്റ് ഇടപെടൽ ഉണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഐക്യം ഒരു കെണിയാണെന്ന് തോന്നിയെന്നും അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സുകുമാരൻ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൗഹാർദ്ദം മതിയെന്നും രണ്ട് ധ്രുവത്തിലുള്ളവർ ഐക്യമുണ്ടാകില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഐക്യകണ്ഠേന പാസാക്കിയ പ്രമേയമാണ് തൻറെ പേര് വെച്ച് പ്രസിദ്ധീകരിച്ചത്, ഡയറക്ടർ ബോർഡ് യോഗത്തിന് തീരുമാനം താൻ പറയുകയായിരുന്നു സുകുമാരൻ നായർ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുകുമാരൻ നായറുടെ പ്രതികരണം.