തൃശൂർ: വിവാദങ്ങൾക്കിടെ സുരേഷ് ഗോപി തൃശൂരിലെത്തി. 9.30 ഓടെ വന്ദേഭാരതിലാണ് അദ്ദേഹം എത്തിയത്. മുദ്രാവാക്യങ്ങളോടെയാണ് ബിജെപി പ്രവർത്തകർ അദേഹത്തെ സ്വീകരിച്ചത്.
വലിയ പോലീസ് സുരക്ഷയാണ് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ അദ്ദേഹം പോകുന്നത് ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാനാണ്. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവര്‍ത്തകന്‍ ചികിത്സയില്‍ കഴിയുന്നത്.
അതെ സമയം മാധ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല. എംപി ഓഫീസില്‍ കരിഓയില്‍ ഒഴിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ സുരേഷ് ഗോപി പങ്കെടുക്കും.