അമേരിക്കയെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ ശക്തമായ മുന്നറിയിപ്പ്

Jun 28, 2026 - 22:24
Jun 28, 2026 - 22:24
 0
അമേരിക്കയെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ ശക്തമായ മുന്നറിയിപ്പ്

ടെഹ്റാൻ: അമേരിക്കയ്ക്ക് സൈനിക പിന്തുണ നൽകുന്ന ഗൾഫ് അയൽരാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. തങ്ങളുടെ മണ്ണ് ഉപയോഗിച്ച് അമേരിക്കയ്ക്ക് സൈനിക സഹായം നൽകുന്നത് അവസാനിപ്പിക്കണമെന്ന് പേർഷ്യൻ ഗൾഫ് തീരദേശ രാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി ഓഫ് ടെഹ്റാനിലെ പ്രൊഫസറായ മൊസ്തഫ ഖോഷ്‌ചെഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസിന്റെ ശത്രുതാപരമായ നടപടികൾക്ക് ഗൾഫ് രാജ്യങ്ങൾ വേദിയൊരുക്കുന്നത് അവസാനിപ്പിക്കാൻ ആവശ്യമായ സമയവും അവസരവും ഇറാൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനിടെയും ഗൾഫ് മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കൻ ടാങ്കർ വിമാനങ്ങൾ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ടെന്നും, ഇറാനെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾക്ക് ഈ മേഖല ഉപയോഗിക്കുന്നുവെന്നുമാണ് ഇറാന്റെ ആരോപണം.

ഇരുവിഭാഗങ്ങളും ശത്രുതാപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന വെടിനിർത്തൽ ധാരണ നിലവിലുണ്ടെങ്കിലും, ഗൾഫ് രാജ്യങ്ങളിലെ ചില വ്യോമതാവളങ്ങൾ അമേരിക്ക നവീകരിക്കുന്നതായി ഇറാൻ ആരോപിച്ചു. ഇത് വെടിനിർത്തൽ ധാരണയുടെ ലംഘനമാണെന്നും ഇറാൻ വിമർശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow