എരുമേലിയിൽ പാറമടക്കുളത്തിൽ ദുരന്തം; കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

Jun 28, 2026 - 22:28
Jun 28, 2026 - 22:28
 0
എരുമേലിയിൽ പാറമടക്കുളത്തിൽ ദുരന്തം; കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

കോട്ടയം: എരുമേലിക്ക് സമീപം കൊടിത്തോട്ടത്തെ അടച്ചുകിടക്കുന്ന പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. എരുമേലി സ്വദേശികളായ ആഷ്‌ലൻ (19), ആഷർ (15) എന്നിവരാണ് മരിച്ചത്.

അഞ്ചുപേർ ചേർന്നാണ് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ നാലുപേർ വെള്ളത്തിൽ മുങ്ങി. നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും ഇടപെടലിൽ രണ്ടുപേരെ രക്ഷപ്പെടുത്താനായെങ്കിലും ആഷ്‌ലനും ആഷറും മരിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow