ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം
മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച് അടിയന്തര നടപടികൾ ആരംഭിച്ചു
ആലപ്പുഴ/കോട്ടയം: ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈടെക് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് രോഗബാധ ഉറപ്പിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച് അടിയന്തര നടപടികൾ ആരംഭിച്ചു.
ആലപ്പുഴ ജില്ലയില്‍ (8 പഞ്ചായത്തുകൾ), നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ (4 വാർഡുകൾ)കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
പരിശോധനാ ഫലം ലഭിച്ചയുടൻ മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളുടെ നിശ്ചിത ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കുന്നതടക്കമുള്ള നടപടികൾക്കായി ദ്രുതകർമ്മ സേനയെ വിന്യസിക്കും. പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള വെറ്റിനറി ആശുപത്രിയിലോ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
What's Your Reaction?

