ക്രൂരകൃത്യം നടത്തിയത് പണം കൊടുക്കാത്തതിന്’; സ്പായിൽ നിന്ന് പൊലീസ് മാസപ്പടി വാങ്ങുന്നതായി അറിയില്ലെന്നും ജില്ലാ പൊലീസ് മേധാവി
പത്തനംതിട്ട:തിരുവല്ല സ്പായിലെ ഗുണ്ടാ ആക്രമണത്തിലും ബലാത്സംഗത്തിലും വിശദീകരണവുമായി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവരമറിഞ്ഞതിന് പിന്നാലെ സമയബന്ധിതമായി നടപടിയെടുത്തു. സ്പാകളിൽനിന്ന് പൊലീസുകാർ മാസപ്പടി വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നേരത്തേ ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധപ്പെട്ടവർക്കെതിരേ ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?

