മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ സംസ്ഥാന സെക്രട്ടറിപിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്. രാഷ്ട്രീയ വിമർശനങ്ങൾ ആവാം, എന്നാൽ വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
വ്യക്തി അധിക്ഷേപം നല്ല കാര്യമല്ലെന്നും ഇത്തരം കാര്യങ്ങളില്‍ എല്ലാവരും സൂക്ഷിക്കണമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ സലാം രംഗത്തെത്തിയത്. മുഖ‍്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നായിരുന്നു സലാമിന്‍റെ പരാമർശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്‍റെ വിവാദ പ്രസംഗം.