ക്രൈസ്റ്റ്ചര്‍ച്ച്:  രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്ര്യാപിച്ച് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍. ടി20 ലോകകപ്പിന് നാലു മാസം മാത്രം ബാക്കിയിരിക്കയാണ് താരത്തിന്റെ അപ്രതീക്ഷിത നീക്കം. 35-ാം വയസിലാണ് താരത്തിന്‍റെ വിരമിക്കൽ പ്രഖ‍്യാപനം.
 
എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും തുടരുമെന്നും താരം പറഞ്ഞു. ന്യൂസിലന്‍ഡിനായി 93 ടി20 മത്സരങ്ങളിൽ കളിച്ച വില്യംസണ്‍ 33 റണ്‍സ് ശാശരിയില്‍ 18 അര്‍ധസെഞ്ചുറികള്‍ അടക്കം 2575 റൺസ് നേടിയിട്ടുണ്ട്. വില‍്യംസന്‍റെ നേതൃത്വത്തിലുള്ള ന‍്യൂസിലൻഡ് ടീം 2021ലെ ടി20 ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ചിരുന്നു. ഓര്‍മകള്‍ക്കും അനുഭവങ്ങള്‍ക്കും നന്ദി പറഞ്ഞതാരം യുവതാരങ്ങള്‍ക്ക് വേണ്ടിയാണ് ഈ മാറ്റം എന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.