കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ പോലീസ് കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും നടനുമായ പി. ശിവദാസിനെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
എടയന്നൂരില്‍ വെച്ചാണ് സംഭവം നടന്നത്. ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ശിവദാസൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്നാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഫ്രഞ്ച് വിപ്ലവം, ഓട്ടർഷ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.