സർവകാല റെക്കോർഡ് ഭേദിച്ച് സ്വർണ വില കുതിക്കുന്നു

സമീപ ദിവസങ്ങളില്‍ വിലയില്‍ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്

Dec 15, 2025 - 14:59
Dec 15, 2025 - 14:59
 0
സർവകാല റെക്കോർഡ് ഭേദിച്ച് സ്വർണ വില കുതിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വന്‍ വർധനവ്. ഇന്ന് പവന് 600 രൂപയാണ് പവന് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില നിലവിൽ 98,800 രൂപയാണ്.  ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 
 
സമീപ ദിവസങ്ങളില്‍ വിലയില്‍ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡിലെത്തിയശേഷം ശനിയാഴ്ച സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. എന്നാൽ ഇന്ന് വീണ്ടും വില വർധിക്കുകയായിരുന്നു. ഇനിയും വിലവര്‍ധനവ് ഉണ്ടാകുമെന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 
 
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10215 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് 1 പവന് 81720 രൂപയാണ് വിപണി വില. ഒരു ഗ്രാം വെള്ളിക്ക് 198 രൂപയും 10 ഗ്രാമിന് 1980 രൂപയുമാണ് ഇന്നത്തെ വില.

What's Your Reaction?

like

dislike

love

funny

angry

sad

wow